ഇത്തവണയാവട്ടെ തികച്ചും വ്യത്യസ്തമായ രീതിയിലായിരുന്നു എലിമിനേഷൻ . പെട്ടിയുമെടുത്ത് ഗേറ്റിനരികില്‍ പോയി ഗേറ്റ് നീക്കി തുറക്കാനായി ശ്രമിക്കുകയെന്നതായിരുന്നു ഇത്തവണത്തെ രീതി. ആദ്യം പോയത് സാബുവായിരുന്നു. പരാജിതനായി സന്തോഷത്തോടെ അദ്ദേഹം ബിഗ് ഹൗസിലേക്ക് തിരികെയത്തി. അര്‍ച്ചനയുടെ മുന്നില്‍ ഗേറ്റ് തുറന്നതോടെയാണ് ഇത്തവണത്തെ എലിമിനേഷനില്‍ പുറത്തേക്ക് പോവുന്നത് അര്‍ച്ചനയാണെന്ന് വ്യക്തമായത്.